സ്കൂൾ വാച്ചറായ രാജേഷ് ബസിൽ വച്ചും ഹോസ്റ്റലിൽ വച്ചും പെണ്‍കുട്ടിയുടെ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. അടുത്തിടെ പെണ്‍കുട്ടി ഇക്കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞു. സുഹൃത്ത് അറിയിച്ചപ്രകാരം പൊലീസെത്തി പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. 

തൊടുപുഴ: ഇടുക്കിയിൽ അന്ധവിദ്യാര്‍ത്ഥിയെ (Blind Student) ലൈംഗീകമായി ചൂഷണം (Sexual Harassement) ചെയ്ത സ്കൂൾ വാച്ചര്‍ അറസ്റ്റിൽ. പോത്താനിക്കാട് സ്വദേശി രാജേഷാണ് അറസ്റ്റിലായത്.

2020ലായിരുന്നു കേസിനാസ്പദമായ സംഭവം. ആ സമയത്ത് പത്താംക്ലാസിൽ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. സ്കൂൾ വാച്ചറായ രാജേഷ് ബസിൽ വച്ചും ഹോസ്റ്റലിൽ വച്ചും പെണ്‍കുട്ടിയുടെ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. അടുത്തിടെ പെണ്‍കുട്ടി ഇക്കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞു. സുഹൃത്ത് അറിയിച്ചപ്രകാരം പൊലീസെത്തി പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. എല്ലാ കാര്യങ്ങളും പെണ്‍കുട്ടി തുറന്ന് പറഞ്ഞു. 

എന്നാൽ സംഭവം ഒതുക്കി തീര്‍ക്കാനാണ് സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പാളും ശ്രമിച്ചത്. ഇതോടെ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംഘടന ഡിജിപിക്ക് പരാതി നൽകി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞാര്‍ പൊലീസ് അന്വേഷണം നടത്തുകയും രാജേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സായിരുന്നതിനാൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസൊതുക്കാൻ പ്രതി പെൺകുട്ടിയുടെ വീട്ടുകാർക്ക് പണം നൽകിയതും സ്കൂൾ മാനേജ്മെന്റിന്റെ ഇടപെടലുകളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Read Also: കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം; വൈദികൻ കസ്റ്റഡിയിൽ

പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പൊലീസ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്‍റെ അതിക്രമം.