കഴിഞ്ഞ വർഷം മാർച്ചിൽ താനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് കോടതിയുടെ ശിക്ഷാ വിധി. 

മലപ്പുറം: മലപ്പുറത്ത് പന്ത്രണ്ട് വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ 57 കാരനെ 45 വർഷം കഠിനതടവിന് ശിക്ഷിച്ചു. താനാളൂർ സ്വദേശി പട്ടരുപറമ്പ് മുഹമ്മദ് ഹനീഫ (57)ക്ക് എതിരെ തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ആണ് ശിക്ഷ വിധിച്ചത്. കഠിന തടവിന് പുറമെ 30,000 രൂപ പിഴയും അടക്കണം. കഴിഞ്ഞ വർഷം മാർച്ചിൽ താനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് കോടതിയുടെ ശിക്ഷാ വിധി. 

YouTube video player