വീടിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് മരുമകള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഭര്‍തൃമാതാവിന്‍റെ വിയോഗം താങ്ങാനാവാതെ പോയതിനാലാണ് ഷുബാംഗി ആത്മഹത്യ ചെയ്തതെന്ന് കുടുബാംഗങ്ങള്‍ പറഞ്ഞത്

കോലാപൂര്‍: അമ്മായിയമ്മ മരിച്ച ദുഖത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്തു. കോലാപൂരിലെ ജുന രാജ്‍വാദ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അപ്തെ നഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം. കാന്‍സറിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മാലതി (70) മരണപ്പെടുന്നത്.

ഈ വാര്‍ത്ത അറിഞ്ഞതോടെ 49 വയസുള്ള മരുമകള്‍ ഷുബാംഗി ആത്മഹത്യ ചെയ്യുകയായിരുന്നു. വീടിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് മരുമകള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഭര്‍തൃമാതാവിന്‍റെ വിയോഗം താങ്ങാനാവാതെ പോയതിനാലാണ് ഷുബാംഗി ആത്മഹത്യ ചെയ്തതെന്ന് കുടുബാംഗങ്ങള്‍ പറഞ്ഞത്.

എന്നാല്‍, പൊലീസ് അന്വേഷണം നടത്തുമെന്ന് ജുന രാജ്‍വാദ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.