ലക്നൗ: ആറ് വയസ്സുള്ള പെൺകുഞ്ഞിനെ കുറ്റിക്കാട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബഹ്റിച്ചിൽ സയ്യിദ് സലാർ മസൂദ് ​​ഗാസി ദർ​ഗയ്ക്ക് സമീപത്ത് നിന്ന് ഞായറാഴ്ചയാണ് മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മരിച്ച കുട്ടിയുടെ കുടുംബം ശ്രാവസ്തിയിൽ നിന്നുള്ളവരാണെന്നും ഇവർ ദർ​ഗ സന്ദർശിക്കാൻ വേണ്ടി എത്തിയതാണെന്നും പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രിയോടെ പെൺകുഞ്ഞിനെ കാണാതാകുകയായിരുന്നു. 

കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബാം​ഗങ്ങൾ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ അവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ബഹ്റിച്ച് അഡീഷണൽ പൊലീസ് സൂപ്രണ്ട് അജയ് പ്രതാപ് പറഞ്ഞു. 

പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചതിനെ തുടർന്ന് തൊണ്ടയിൽ മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മറ്റ് പരിക്കുകളുമുണ്ട്. പെൺകുട്ടി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിന് അയച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. അജയ് പ്രതാപ് വ്യക്തമാക്കി. 

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫയും ഇന്ന് കോടതിയില്‍ ഹാജരാകും ...