കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് ആറ് വയസുകാരി പീഡനത്തിനിരയായി. നേപ്പാളി സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഇന്നലെ രാത്രി പെൺകുട്ടിയുടെ രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് പീഡനം നടന്നത്. 

രണ്ടും മൂന്നും വയസ്സുള്ള സഹോദരങ്ങളാണ് ഈ സമയം കുട്ടിക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നത്. തിരിച്ച് വീട്ടിലെത്തിയ മാതാപിതാക്കൾ രക്തസ്രാവം കണ്ടതിനെ തുടർന്ന് കുട്ടിയെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.