അമ്മയെ ഫ്രാന്‍സിസ് ക്രൂരമായി മര്‍ദ്ദിക്കുകയും മുടിക്കുത്തിന് പിടിച്ച് തലയിലിടിക്കുകയും, ഭിത്തിയിൽ പലപ്രാവശ്യം തലയിടിപ്പിക്കുകയും ചെയ്തു.

കൊച്ചി: എറണാകുളത്ത് സ്വന്തം അമ്മയെ കൊലപ്പെടുത്താൻ (Murder Attempt) ശ്രമിച്ച മകൻ അറസ്റ്റിൽ. എറണാകുളം പുത്തൻവേലിക്കര തുരുത്തിപ്പുറം സ്വദേശി ഫ്രാൻസിസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് പറഞ്ഞ് ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമ്മയെ ഫ്രാന്‍സിസ് ക്രൂരമായി മര്‍ദ്ദിക്കുകയും മുടിക്കുത്തിന് പിടിച്ച് തലയിലിടിക്കുകയും, ഭിത്തിയിൽ പലപ്രാവശ്യം തലയിടിപ്പിക്കുകയും ചെയ്തു. തന്നെ അമ്മ വീട്ടുജോലികളിലടക്കം സഹായിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. തുടര്‍ന്ന് വീടിന്‍റെ വാതിലും, ടെലിവിഷനും ഫ്രാന്‍സിസ് അടിച്ചു തകർത്തു. കഴിഞ്ഞ 17-ാം തീയതി രാത്രി 8 മണിക്കാണ് സംഭവം. സംഭവത്തിന് ശേഷം ഒളിവിൽപോയ ഇയാളെ കോട്ടയത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.