താൻ വാങ്ങിവെച്ച മദ്യം അമ്മ എടുത്തു മാറ്റിയതിൽ പ്രകോപിതനായായിരുന്നു മർദനം. വീണ്ടും മദ്യം വാങ്ങാൻ പണം ചോദിച്ചെങ്കിലും ശ്രീലത നൽകിയതുമില്ല. കമ്പും വടിയുമുപയോഗിച്ച് മർദിക്കുകയും പിടിച്ചു തള്ളിയ ശേഷം ചവിട്ടുകയുമായിരുന്നു. 

തിരുവനന്തപുരം: മദ്യത്തിനു വേണ്ടി തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയെ ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി മണികണഠനെയാണ് നെയ്യാറ്റിൻകര അഢിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനും 2 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 24 വയസ്സാണ് ഇയാൾക്ക്. 2018 ഒക്ടോബറിലാണ് ഇയാൾ അമ്മ ശ്രീലതയെ ചവിട്ടിക്കൊലപ്പെടുത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

താൻ വാങ്ങിവെച്ച മദ്യം അമ്മ എടുത്തു മാറ്റിയതിൽ പ്രകോപിതനായായിരുന്നു മർദനം. വീണ്ടും മദ്യം വാങ്ങാൻ പണം ചോദിച്ചെങ്കിലും ശ്രീലത നൽകിയതുമില്ല. കമ്പും വടിയുമുപയോഗിച്ച് മർദിക്കുകയും പിടിച്ചു തള്ളിയ ശേഷം ചവിട്ടുകയുമായിരുന്നു. ശ്രീലതയുടെ ഭർത്താവിനെയും ഇയാൾ ആക്രമിച്ചു. ശ്രീലതയുടെ ആദ്യഭർത്താവിലുള്ള മകനാണ് മണികണ്ഠൻ. സംഭവത്തിൽ, ശ്രീലതയ്ക്ക് രണ്ടാമത്തെ ഭർത്താവിൽ ജനിച്ച പെൺകുട്ടിയുടെ മൊഴി നിർണായകമായി.