മദ്യ ലഹരിയിൽ മകൻ അനീഷ് അച്ഛനെ മർദ്ധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ദാമോദരനും മകൻ അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നു.

കാസര്‍കോട്: കാസർകോട് ചിറ്റാരിക്കാലിൽ മകൻ അച്ഛനെ മർദ്ധിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തിൽ ദാമോദരനാണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ മകൻ അനീഷ് അച്ഛനെ മർദ്ധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ദാമോദരനും മകൻ അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 ഇതിനിടയിൽ ഇരുവരും തമ്മിൽ വാക്ക് തർക്കമായി. തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്‍റെ തലയ്ക്കടിച്ചതിനെ തുടർന്നാണ് മരണം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അനീഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.