ജാർഖണ്ഡിലെ ദുംകയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് 41-കാരൻ സ്വന്തം അമ്മയെ കുത്തിക്കൊലപ്പെടുത്തി. തന്റെ 18 വയസ്സുള്ള മകളുടെ മരണത്തിന് കാരണം അമ്മയുടെ മന്ത്രവാദമാണെന്ന് പറഞ്ഞാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ്.
റാഞ്ചി: മന്ത്രവാദം നടത്തിയെന്ന് സംശയിച്ച് 70 വയസ്സുള്ളയെ കൊലപ്പെടുത്തി മകൻ. ജാർഖണ്ഡിലെ ദുംകയിലെ ഭദ്ര ദിഘയിലാണ് സംഭവം. ഒക്ടോബർ 28 നാണ് സംഭവം നടന്നത്. 41 കാരനായ പ്രതി തന്റെ അമ്മ മുനി സോറനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദുംകയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ ശനിയാഴ്ച മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ മരണശേഷം മകൾ കൊലപാതകത്തിന് സഹോദരനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി മുമ്പും തന്റെ അമ്മയെയും കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, തന്റെ 18 വയസുള്ള മകൾ മരിച്ചത് അമ്മയുടെ മന്ത്രവാദം കാരണമെന്നാണ് പ്രതി പറയുന്നത്. ഒക്ടോബർ 28 ന് രാത്രി താൻ അമിതമായി മദ്യപിച്ചിരുന്നു. മരിച്ചുപോയ മകളെക്കുറിച്ചുള്ള ഓർമകൾ അടക്കാനായില്ലെന്നും ആ ദേഷ്യത്തിൽ സഹോദരിയുടെ വീട്ടിലേക്ക് പോയി അമ്മയെ കുത്തിയതാണെന്നും പ്രതി പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്.