സഹപാഠികളായ അഞ്ച് കുട്ടികള്‍ ചേർന്നാണ് ആര്യനാട് സ്വദേശിയായ 14 വയസുകാരനെ മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീചിത്ര പുവർ ഹോമിൽ കുട്ടിക്ക് ക്രൂരമർദ്ദനം. സഹപാഠികളായ അഞ്ച് കുട്ടികള്‍ ചേർന്നാണ് ആര്യനാട് സ്വദേശിയായ 14 വയസുകാരനെ മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ശ്രീചിത്ര പുവർ ഹോമിൽ ഈ മാസം 6 ന് ഓണാഘോഷങ്ങൾക്ക് ശേഷമാണ് അഞ്ച് പേർ ചേർന്ന് ആര്യനാട് സ്വദേശിയായ കുട്ടിയെ മർദ്ദിച്ചത്. വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാട് കണ്ട അമ്മ ശ്രീ ചിത്ര പുവർ ഹോം സൂപ്രണ്ടിനെ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല എന്നാണ് ഉയരുന്ന ആക്ഷേപം. നെടുമങ്ങാട് സർക്കാർ ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്രീ ചിത്ര പുവർ ഹോമിൽ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു. 

Also Read: മകനെ ദേഹത്ത് കെട്ടി പുഴയിൽ ചാടി? യുവതിയും നാല് വയസുകാരനും മരിച്ച നിലയിൽ

YouTube video player

അതിനിടെ തിരുവനന്തപുരത്ത് നിന്ന് മറ്റൊരു അതിക്രമ വാര്‍ത്ത കൂടി പുറത്ത് വരുകയാണ്. നെയ്യാറ്റിൻകര തൊഴുക്കല്ലിൽ മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചെന്നാണ് പരാതി. ഇളയച്ഛൻ ആണ് എട്ടുവയസ്സുകാരനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി. ഇളയച്ഛനായ മനുവിനെതിരെ കേസെടുക്കമെന്ന് പൊലീസ് അറിയിച്ചു. തിരുവോണ ദിവസം വീടിന് സമീപത്തെ തുറസ്സായ സ്ഥലത്ത് വച്ചാണ് മനു സഹോദര പുത്രനെ ബിയർ കുടിപ്പിച്ചത്. ബിവറേജസിൽ ബിയർ വാങ്ങാൻ പോയപ്പോൾ ഇയാൾ കുട്ടിയെ ഒപ്പം കൂട്ടിയിരുന്നു. ആരും ചോദിക്കാൻ ഇല്ലെന്നും ബാക്കി കേസ് താൻ നോക്കിക്കോളാം എന്നും പറഞ്ഞ് ബിയർ കുടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

Also Read :ആലപ്പുഴയിലെ 22 കാരനെ തട്ടിക്കൊണ്ടുപോയ കേസ്, അറസ്റ്റിലായത് നാലംഗ സംഘം ; പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ