Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ സ്റ്റീൽ ബോംബ് സ്ഫോടനം, ഓടി രക്ഷപ്പെട്ടതാര്? പരസ്പരം പഴിചാരി രാഷ്ട്രീയ പാർട്ടികൾ; അന്വേഷണം

സ്ഫോടനത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിയത് സ്റ്റീൽ ബോംബ് ആണെന്ന് തിരിച്ചറിഞ്ഞു. 

steel bomb blast in kannur
Author
First Published Sep 9, 2022, 11:09 PM IST

കണ്ണൂർ : കണ്ണൂർ ചാവശേരിയിൽ ബോംബ് സ്ഫോടനം. ചാവശേരി മണ്ണാറ റോഡിലാണ് സ്ഫോടനമുണ്ടായത്. മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനമുണ്ടായതിന് പിന്നാലെ ഒരാൾ ഓടി പോകുന്നത് കണ്ടതായാണ് നാട്ടുകാർ പറയുന്നത്. സ്ഫോടനത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിയത് സ്റ്റീൽ ബോംബ് ആണെന്ന് തിരിച്ചറിഞ്ഞു. 

പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ മത തീവ്രവാദികൾ പ്രദേശത്ത് സമാധാനന്തരീക്ഷം തകർക്കുകയാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം ആർ സുരേഷ്  ആരോപിച്ചു  എന്നാൽ ആർഎസ്എസും എസ്ഡിപിഐയുമാണ് പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് സിപിഐഎം ആരോപിക്കുന്നത്. 

രണ്ടാഴ്ചകൾക്ക് മുന്നേ ചാവശേരിയിൽ ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് വീടുകളും ഒരു കാറും തകർത്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകരായ ഒൻപത് പേരെ പൊലീസ് അറസ്റ്റ്  ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് ചാവശ്ശേരി ടൗണിൽ പൊലീസ് കാവൽ തുടരുന്നുണ്ട്.

പള്ളുരുത്തി സ്വദേശിയുടെ വീടിന് നേരേ സ്ഫോടന വസ്തു എറിഞ്ഞു

കൊച്ചി : പള്ളുരുത്തി സ്വദേശിയുടെ വീടിന് നേരേ സ്ഫോടന വസ്തു എറിഞ്ഞു. പള്ളുരുത്തി തങ്ങൾ നഗറിലെ ഷഹീറിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. .അഞ്ജാത സംഘം നടത്തിയ ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ല് സ്ഫോടനത്തിൽ തകർന്നു കമ്പിവളഞ്ഞു പോയി. സ്ഫോടനശബ്ദം കേട്ട് അയൽക്കാരും വീടുകാരും എത്തിയപ്പോഴേക്കും മുറ്റത്ത് നിന്ന് അക്രമി സംഘം കടന്ന് കളഞ്ഞു. ഷഹീറിന്‍റെ മൊഴിയെടുത്ത പൊലീസ് സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് അറിയിച്ചു.

Follow Us:
Download App:
  • android
  • ios