കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഭിക്കുന്ന ഭക്ഷണം ഗുണമേന്മ കുറഞ്ഞതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതുമാണെന്ന് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്

കാസർഗോഡ്: പെരിയ കേന്ദ്ര സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിലവാരമില്ലാത്ത ഭക്ഷണം നൽകുന്നതിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഭിക്കുന്ന ഭക്ഷണം ഗുണമേന്മ കുറഞ്ഞതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതുമാണെന്ന് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. ഹോസ്റ്റൽ മെസ്സിൽ നൽകുന്ന ഭക്ഷണത്തിൽ ശുചിത്വക്കുറവ് അടക്കം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി. നിലവിൽ പ്രധാന.കാവടത്തിന് പുറത്ത് ദേശീയ പാതയോരത്തു പ്രതിഷേധിക്കുകയാണ് വിദ്യാർത്ഥികൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred