പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പൊലീസിന് നേരെ ബോംബെറിഞ്ഞു. പോക്സോ, വധശ്രമം, സ്ഫോടക വസ്തു ഉപയോഗം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഉത്തരവ്.  

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാംത്സംഗം ചെയ്ത് ഗർഭിണിയാക്കിയ രണ്ടാനച്ഛന് 62 വർഷം കഠിന തടവ് വിധിച്ച് കോടതി. ഭാര്യയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച മകളെയാണ് നിരവധിക്കേസിൽ പ്രതി തട്ടികൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പൊലീസിന് നേരെ പ്രതി ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

2021ൽ കഴക്കൂട്ടം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് പ്രതി പിടിയിലായി. തിരുവനന്തപുരം പോക്സോ കോടതിയിലാണ് വിചാരണ പൂർത്തിയായി പ്രതിയെ ശിക്ഷിച്ചത്. പോക്സോ, വധശ്രമം, സ്ഫോടക വസ്തു ഉപയോഗം, തട്ടികൊണ്ടുപോകൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഉത്തരവ്. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്.