ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള ചവറ്റുകൂനയിലാണ് പ്രസവിച്ച് അധികം സമയമാകാത്ത കുഞ്ഞിനെ തലയറ്റ നിലയില്‍ കണ്ടെത്തിയത്.

ഭുവനേശ്വര്‍: നവജാത ശിശുവിന്റെ മൃതദേഹം തെരുനായ്ക്കള്‍ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള ചവറ്റുകൂനയിലാണ് പ്രസവിച്ച് അധികം സമയമാകാത്ത കുഞ്ഞിനെ തലയറ്റ നിലയില്‍ കണ്ടെത്തിയത്.

പരിസരവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി ആശുപത്രിയിലെ പ്രസവവാർഡുകളിൽ പരിശോധന നടത്തുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.