Asianet News MalayalamAsianet News Malayalam

കൊല്ലം അഞ്ചലിൽ തോട്ടത്തിൽ പന്നിയെ ഓടിക്കാൻ വച്ച പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

അഞ്ചല്‍ ഏരൂർ ഏണ്ണപ്പന തോട്ടത്തില്‍ പന്നിയെ ഓടിക്കാന്‍ വച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. ബന്ധുക്കള്‍ക്ക് ഒപ്പം ഏണ്ണപ്പന തോട്ടം കാണാനൻ എത്തിയ വിദ്യാര്‍ത്ഥിക്കാണ് പരിക്ക് പറ്റിയത്. 

student was injured when a firecracker exploded in Oil palm plantation in Anchal
Author
Kollam, First Published Aug 6, 2021, 12:07 AM IST

കൊല്ലം: അഞ്ചല്‍ ഏരൂർ ഏണ്ണപ്പന തോട്ടത്തില്‍ പന്നിയെ ഓടിക്കാന്‍ വച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. ബന്ധുക്കള്‍ക്ക് ഒപ്പം ഏണ്ണപ്പന തോട്ടം കാണാനൻ എത്തിയ വിദ്യാര്‍ത്ഥിക്കാണ് പരിക്ക് പറ്റിയത്. കാലിന് ഗുരുതര പരുക്ക് പറ്റിയ വിദ്യാര്‍ത്ഥി ഇപ്പോള്‍ തിരുവനന്തപുരം മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ഏരൂരിലെ ഏണ്ണപ്പന തോട്ടം കാണാന്‍ സഹോദരിക്കും ഭര്‍ത്താവിനും ഒപ്പം പാണയം ഏണ്ണപ്പന തോട്ടത്തില്‍ എത്തിയതായിരുന്നു മുനീര്‍. തോട്ടത്തില്‍ എത്തി ഉള്‍വശത്തെ വഴിയുടെ നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വഴിമദ്യത്തായി കുഴിച്ചിട്ടുരുന്ന പടക്കം വിദ്യാര്‍ത്ഥി അറിയാതെ ചവിട്ടിയതോടെ പെട്ടന്ന് പൊട്ടിതെറിക്കുകയായിരുന്നു.

വലതുകാലിന്‍റെ പാദം തകര്‍ന്ന നിലയിലാണ്. അപകടം സംഭവിച്ച ഉടന്‍ അഞ്ചലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വന്യമൃഗശല്യം ഉണ്ടാകുറുള്ള സ്ഥലമാണ് ഈ പ്രദേശം. ഇവയെ ഓടിക്കുന്നതിന് വേണ്ടി കുഴിച്ചിട്ടിരുന്ന പടക്കമാണന്നാണ് പ്രാഥമിക നിഗമനം. 

പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. നാളെ ഫോറന്‍സിക് വിദഗ്ദരും സ്ഥലത്ത് എത്തുന്നുണ്ട് അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തുന്നത് വരെ തോട്ടത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സമിപവാസികളായ ചിലരെ പൊലീസ് ചോദ്യം ചെയ്യതു.

Follow Us:
Download App:
  • android
  • ios