Asianet News MalayalamAsianet News Malayalam

'ഡോർ തുറന്നുകൊടുത്തത് ഒരു വിദ്യാർത്ഥി തന്നെ' കോളേജ് ബസിൽ കുട്ടികൾക്ക് യുവാക്കളുടെ ക്രൂര മർദ്ദനം

കോയമ്പത്തൂരിലെ സ്വകാര്യ  കോളേജിലെ  വിദ്യാർഥികൾക്ക് ബസിനുള്ളിൽ മർദനം

Students of a private college in Coimbatore beaten up inside a bus
Author
First Published Aug 19, 2022, 5:29 PM IST

കോയമ്പത്തൂർ: കോയമ്പത്തൂരിലെ സ്വകാര്യ  കോളേജിലെ  വിദ്യാർഥികൾക്ക് ബസിനുള്ളിൽ മർദനം. പുതിശ്ശേരിയിൽ കോളജ് ബസ് തടഞ്ഞ് ഒരു സംഘം യുവാക്കൾ വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു.  ആക്രമണത്തിൽ ചില വിദ്യാർഥികൾക്കു പരുക്കേറ്റിരുന്നു. ഇവർ ആശുപ്രതിയിൽ ചികിത്സ തേടി.

കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ  പുറത്തുനിന്നുള്ളവർ ഇടപെട്ടെന്നാണ് നിഗമനം. ബസിലുണ്ടായിരുന്ന ഒരു വിദ്യാർഥി തന്നെയാണ്  ബസിന്റെ വാതിൽ അക്രമികൾക്കായി തുറന്നുകൊടുത്തത്.  ഡോർ തുറന്നുകൊടുത്തയുടൻ ബസിലേക്ക് ചാടിക്കയറിയ യുവാക്കളുടെ സംഘം. വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

പ്രതികളുടെ ദൃശ്യങ്ങൾ ബസിലെ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ബസിനുള്ളിൽ ക്രൂരമായ മർദ്ദനമാണ് നടന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ഒരു വിഭാഗം വിദ്യാർത്ഥികളെ തിരഞ്ഞുപിടിച്ച് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിൽ, നിരവധി വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന ബസിലെ അപ്രതീക്ഷിത ആക്രമണത്തിൽ മറ്റു വിദ്യാർത്ഥികൾ പകച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.  

ബസ് വരുന്ന വിവരം വിദ്യാർഥികൾ മുൻകൂട്ടി അറിയിക്കുകയായിരുന്നു. മറുപക്ഷത്തെ തല്ലാൻ ഒരു വിഭാഗം വിദ്യാർത്ഥികൾ തന്നെ ഏർപ്പെടുത്തിയ ഒരുപറ്റം യുവാക്കളാണ് ബസിനുള്ളിൽ കയറി  മർദിച്ചതെന്നാണ് നിഗമനം. വാളയ‍ാ‍ർ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. 

Read more:  'ഗ്ലാസ് നമ്മൾ തന്നെ കഴുകണം', ചായ വിളമ്പുന്ന റോബോ എട്ടാം ക്ലാസുകാരന്റെ 800 രൂപയുടെ കണ്ടുപിടിത്തം

യുവതിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം, മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാൻ ശ്രമിച്ച ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷ് (34) നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ  നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ്  സംഭവം. ബസിൽ നിന്ന് ഇറങ്ങി നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവ് വിജനമായ സ്ഥലത്തുവെച്ച് കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതുവഴി ബൈക്കിലെത്തിയ പ്രദേശ വാസികള്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.

Read more: അറസ്റ്റിലായ നാലിൽ മൂന്ന് പേരും രാഹുലിന്റെ ഓഫീസ് സ്റ്റാഫ്, ജാമ്യം കിട്ടുന്ന വകുപ്പെന്ന് പൊലീസ്

Follow Us:
Download App:
  • android
  • ios