നിനക്ക് ഓട്ടോ കൂലി വേണോ എന്ന് ചോദിച്ച് ഷർട്ടിനു കുത്തിപിടിച്ച അനീഷ് ഓട്ടോഡ്രൈവറുടെ പോക്കറ്റിൽ കിടന്ന 12200 രൂപയും സാംസങ് മൊബൈൽ ഫോൺ എന്നിവ കയ്യിലുണ്ടായിരുന്ന കത്തി കാണിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തി എന്നാണ് പരാതി

തിരുവനന്തപുരം: ക്രിക്കറ്റ് കളിയിൽ ജയിച്ചാലും തോറ്റാലും എതിർ ടീം അംഗങ്ങളെ സ്റ്റമ്പ് ഊരി മർദിക്കുന്ന 21 ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റമ്പർ അനീഷ് പിടിയിൽ. കരിപ്പൂരിന് സമീപം താമസക്കാരനായ സ്റ്റമ്പർ അനീഷ് (32) ആണ് നെടുമങ്ങാട് പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ നെടുമങ്ങാട് ബസ് സ്റ്റേഷൻ പരിസരത്തുനിന്ന് വാണ്ടയിലേക്ക് ഓട്ടോറിക്ഷയിൽ ഓട്ടം വിളിച്ചു കൊണ്ടു പോയ ശേഷം വാണ്ട ജംഗ്ഷനിലെത്തി 50 രൂപ കൂലി ചോദിച്ചപ്പോൾ ഡ്രൈവറെ മർദ്ദിച്ച് പണവും മൊബൈലും തട്ടിയ കേസിലാണ് അറസ്റ്റ്. നിനക്ക് ഓട്ടോ കൂലി വേണോ എന്ന് ചോദിച്ച് ഷർട്ടിനു കുത്തിപിടിച്ച അനീഷ് ഓട്ടോഡ്രൈവറുടെ പോക്കറ്റിൽ കിടന്ന 12200 രൂപയും സാംസങ് മൊബൈൽ ഫോൺ എന്നിവ കയ്യിലുണ്ടായിരുന്ന കത്തി കാണിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തി എന്നാണ് പരാതി. 

മുടൽമഞ്ഞിൽ കാട്ടാനയുമായി കൂട്ടിയിടിച്ചു, തുമ്പികൈയിൽ തൂക്കി തേയിലക്കാട്ടിൽ വലിച്ചെറിഞ്ഞു; യുവാവ് ആശുപത്രിയിൽ

ക്രിക്കറ്റ് കളി അനീഷിന് വീക്കനെസാണെന്ന് പൊലീസ് പറയുന്നു. നെടുമങ്ങാട് എവിടെ കളി നടന്നാലും അനീഷും സംഘവും അവിടെ ഉണ്ടാകും. കളി കഴിഞ്ഞാൽ അനീഷ് തോറ്റാലും ജയിച്ചാലും എതിരാളികളെ സ്റ്റമ്പ് ഊരി മർദ്ദിക്കും. കാണിയായി അനീഷ് എത്തിയാലും തോൽക്കുന്ന ടീമിന് അനീഷ് വക മർദ്ദനം ഉണ്ടാകും. ഈ സ്റ്റംമ്പ് ഊരിയുള്ള മർദ്ദനം തുടർക്കഥയായതോടെയാണ് ഗുണ്ട അനീഷ് സ്റ്റംബർ അനീഷ് എന്ന പേരിൽ അറിയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.

കോടതിയിലേക്ക് വരുംവഴി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍

നിരവധി പൊലീസ് സ്റ്റേഷനുകളിലായി 21 കേസുകളും കൂടാതെ ഗുണ്ടാ നിയമത്തിൽ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ആളുമാണ് ഇയാൾ. നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ സൂര്യ കെ ആർ, സുരേഷ് കുമാർ എസ് ഐ ഷാജി, എസ് സി പി ഒ ബിജു, മാധവൻ, പ്രസാദ്, സി പി ഒ മാരായ ശരത്, അജിത്ത് ഇർഷാദ്, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വഴിത്ത‍ർക്കം പരിഹരിക്കാനെത്തിയ മുസ്ലിം ലീഗ് കൗൺസിലർ മുണ്ടുപൊക്കി കാണിച്ചു; മടക്കി കുത്തിയതെന്ന് വിശദീകരണം