റാംപൂരിലെ കര്‍ക്കാന പൊലീസ് സ്റ്റേഷനില്‍ മനോജ് തിവാരിയുടെ ഭാര്യ നല്‍കിയ പരാതിയുടെ പേരിലാണ് അറസ്റ്റ്.

ദേവ്റിയ: പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു എന്ന ഭാര്യയുടെ പരാതിയില്‍ ഉത്തര്‍പ്രദേശില്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ഖൊരക്പൂര്‍ ട്രാഫിക്ക് സബ് ഇന്‍സ്പെക്ടര്‍ വിജയ് തിവാരിയാണ് അറസ്റ്റിലായത്. 2014 ലാണ് തിവാരി വിവാഹിതനായത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് പറയുന്നത്. 

റാംപൂരിലെ കര്‍ക്കാന പൊലീസ് സ്റ്റേഷനില്‍ മനോജ് തിവാരിയുടെ ഭാര്യ നല്‍കിയ പരാതിയുടെ പേരിലാണ് അറസ്റ്റ്. 2017 മുതല്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് ഭാര്യയുടെ പരാതി. ഇരുപത് ലക്ഷം രൂപ സ്ത്രീധന തുക ആവശ്യപ്പെട്ടും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona