കായംകുളം സ്വദേശികളായ അൻവർ ഷാ, സരിത എന്നിവരാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെ സരിതയെ നാട്ടുകാർ തന്നെ പിടികൂടുകയായിരുന്നു.
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ബൈക്കിലെത്തി വയോധികന്‍റെ മാല കവരാൻ ശ്രമിച്ച കേസിൽ കമിതാക്കൾ അറസ്റ്റിൽ. കായംകുളം സ്വദേശികളായ അൻവർ ഷാ, സരിത എന്നിവരാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെ സരിതയെ നാട്ടുകാർ തന്നെ പിടികൂടുകയായിരുന്നു. ഒളിവിൽ പോയ അൻവർ ഷായെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയിലാണ് വഴിയാത്രികനായ വയോധികന്‍റെ മാല പൊട്ടിക്കാൻ ബൈക്കിലെത്തിയ പ്രതികൾ ശ്രമിച്ചത്. ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി ബൈക്ക് തടഞ്ഞുവെച്ച് സരിതയെയും അൻവർ ഷായെയും പിടികൂടിയെങ്കിലും അൻവർ ഷാ ഓടി രക്ഷപ്പെട്ടു. പിന്നീട് സരിതയെ നാട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. സരിതയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
Also Read: രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്ന്
കൂട്ടുപ്രതി ഷാജഹാനെ അന്വേഷിച്ച് കായംകുളം പെരിങ്ങലയിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. ഇയാൾക്ക് പിന്നാലെ കൂടിയ പൊലീസ് സംഘം കൈപ്പട്ടൂരിൽ വെച്ചാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. പ്രതികൾ രണ്ട് പേരും ഏറെനാളായി ഒരുമിച്ച് താമസിക്കുന്നവരാണെന്നും ഇരുവരും സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

