'സംഭവം കണ്ട നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്ന് പഴേരി ഗ്രൗണ്ടിന് സമീപത്ത് വച്ച് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.'

സുല്‍ത്താന്‍ ബത്തേരി: ചായക്കടയില്‍ കയറി കടയുടമയായ വയോധികയുടെ സ്വര്‍ണമാല കവര്‍ന്നയാള്‍ അറസ്റ്റില്‍. കുപ്പാടി പഴേരി ബ്ലാങ്കര വീട്ടില്‍ നിഷാദി(34)നെയാണ് എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വയോധികയുടെ രണ്ടര പവന്റെ സ്വര്‍ണമാലയാണ് ഇയാള്‍ കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവം കണ്ട നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്ന് പഴേരി ഗ്രൗണ്ടിന് സമീപത്ത് വച്ച് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പഴേരിയിലെ ചായക്കടയില്‍ ചായ കുടിക്കാനെന്ന വ്യാജേന എത്തിയാണ് നിഷാദ് മാല കവര്‍ന്നതെന്നും പൊലീസ് അറിയിച്ചു 

കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊല്ലാന്‍ ശ്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ ബത്തേരി പൊലീസിന്റെ പിടിയില്‍. കിടങ്ങനാട് കല്ലൂര്‍കുന്ന് കാട്ടുനായ്ക്ക കോളനിയിലെ രാജു(42)വിനെയാണ് പിടികൂടിയത്. മെയ് 13ന് രാത്രി പത്ത് മണിയോടെയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. കോളനിയിലെ അമ്പത്തിയഞ്ചുകാരനായ മാരന്‍, രാജുവിന് 500 രൂപ കടമായി നല്‍കിയിരുന്നു. ഈ തുക തിരികെ ചോദിച്ചതിലുള്ള വിരോധത്തില്‍ രാജു മാരനെ തടഞ്ഞു വച്ച് വാക്കത്തി കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. എന്നാല്‍ ഒഴിഞ്ഞു മാറിയത് കൊണ്ടാണ് മാരന്‍ രക്ഷപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

'ബംഗളൂരു, ചെന്നൈ, പൂനെ വേണ്ട, തിരുവനന്തപുരം മതിയെന്ന് ഡി-സ്‌പേസ്'; ഏഷ്യയിലെ ആദ്യ സെന്റര്‍ കേരളത്തിൽ

YouTube video player