കാലടി മഞ്ഞപ്രയിൽ സുമേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. മഞ്ഞപ്ര സ്വദേശികളായ  സീനു, ബെന്നി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

എറണാകുളം: കാലടി മഞ്ഞപ്രയിൽ സുമേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. മഞ്ഞപ്ര സ്വദേശികളായ സീനു, ബെന്നി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സാജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. ചീട്ടുകളിക്കിടെയുണ്ടായ സംഘർഷം സുമേഷിന്‍റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഒന്നാം പ്രതി സാജു ആദ്യം പിടിയിലായി. പിന്നീട് പ്രത്യേക ടീമിന്‍റെ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന രണ്ടു പേരെ കൂടി പിടികൂടുന്നത്.

മഞ്ഞപ്ര സ്വദേശികളായ സീനു, ബെന്നി എന്നിവരെയാണ് ഡി.വൈ.എസ്.പി ഇ.പി റെജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാലടി സ്വദേശിയായ സുമേഷിനെ മഞ്ഞപ്ര കവലയിലെ കടക്ക് മുന്നില് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ കെട്ടിടത്തിന് മുകളില് തലേദിവസം ചീട്ടുകളി നടന്നിരുന്നു. ഇതിനിടെയുണ്ടായ സംലര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ സുമേഷിനെ കടയുടെ സമീപം കിടത്തിയ ശേഷം മറ്റുള്ളവർ കടന്നുകളഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തില്‍ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.