ഒരിടത്ത് മോഷണം നടത്തിയാല്‍ പിന്നെ കുറെക്കാലം ആ പ്രദേശത്ത് വരില്ല. കൊല്ലം സ്വദേശിയെങ്കിലും സംസ്ഥാനത്ത് മുഴുവന്‍ സഞ്ചരിച്ച് മോഷണം നടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്. 

ഇടുക്കി: തൊടുപുഴ കരിങ്കുന്നത്ത് ഇന്നലെ പിടിയിലായ മോഷ്ടാവ് അഭിരാജിനെ കണ്ടെത്താനായത് നാളുകൾ നീണ്ട തെരച്ചിലിന് ശേഷമായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. അഭിരാജ് പിടിയിലായ വിവരം മറ്റ് സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. അഭിരാജ് നടത്തിയ 32 മോഷണ കേസുകൾ ഇതിനകം തെളിഞ്ഞിട്ടുണ്ട്. 

ഒരിടത്ത് മോഷണം നടത്തിയാല്‍ പിന്നെ കുറെക്കാലം ആ പ്രദേശത്ത് വരില്ല. കൊല്ലം സ്വദേശിയെങ്കിലും സംസ്ഥാനത്ത് മുഴുവന്‍ സഞ്ചരിച്ച് മോഷണം നടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്. അഭിരാജിന്‍റെ അറസ്റ്റ് അറിഞ്ഞതോടെ നിരവധിയിടങ്ങളില്‍ നിന്നാണ് അന്വേഷണമെത്തുന്നത്. കോഴിക്കോട്, കണ്ണൂർ, എറണാകുളം, പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലായി 32 കേസുകള്‍ ഇതിനോടകം തെളിഞ്ഞു. മിക്കവയും സ്വര്‍ണ്ണം കവര്‍ച്ച ചെയ്തത്. 35 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസുകള്‍ വരെയുണ്ട് ഇതില്‍. 

ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് അതില്‍ നമ്പര്‍ മാറ്റിയൊട്ടിച്ച് കവര്‍ച്ച നടത്തുന്നതും അഭിരാജിന്‍റെ രീതിയാണ്. ഇനിയും കേസുകളുണ്ടെന്നാണ് പോലീസ് നല‍്കുന്ന വിവരം. ചോദ്യം ചെയ്യലില്‍ സഹകരിക്കാത്തതാണ് വെല്ലുവിളി. പരിഹരിക്കാന്‍ സമാനമായ കവര്‍ച്ചകളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുകയാണ് ഇടുക്കി പോലീസ്. കവര്‍ച്ച നടത്തിയ ശേഷം അന്യസംസ്ഥാനങ്ങളിലേക്ക് മുങ്ങുകയാണ് അഭിരാജിന്‍റെ പതിവ്.

ഇത്തരത്തില്‍ തമിഴ്നാട് കര്‍ണാടക ആന്ധ്രാപ്രദേശ് തെലങ്കാന എന്നിവിടങ്ങളില്‍ പോയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. അവിടങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന സംശയം അന്വേഷണം ഉദ്യോഗസ്ഥര്‍ക്കുണ്ട് അതുകോണ്ടുതന്നെ പ്രതിയെകുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഈ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ക്ക് നല്കികഴിഞ്ഞു. ഇപ്പോള് റിമാന്‍രില് കഴിയുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം.ഇതിനായി ഉടന്‍ കോടതിയെ സമീപിക്കും.

പിടികിട്ടാപ്പുള്ളി പിടിയില്‍

ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി