ഇൻസ്റ്റാഗ്രാം വഴിയായിരുന്നു പ്രതി യുവതിയുമായി പരിചയത്തിലായത്. യുവതിയുടെ മൊഴി പ്രകാരമാണ് ഉമ്മറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട്: കപ്പൂർ സ്വദേശിനിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി വരമംഗലത്ത് വീട്ടിൽ ഉമ്മർ (28) ആണ് തൃത്താല പൊലീസിന്‍റെ പിടിയിലായത്. മെയ് പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ഞാങ്ങാട്ടിരി ഭാഗത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
ഇൻസ്റ്റാഗ്രാം വഴിയായിരുന്നു പ്രതി യുവതിയുമായി പരിചയത്തിലായത്. യുവതിയുടെ മൊഴി പ്രകാരമാണ് ഉമ്മറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, യുവതിയെ ആക്രമിച്ച കേസിൽ പീച്ചി പൊലീസ് ഇന്ന് പ്രതിയെ പിടികൂടിയിരുന്നു. മണ്ടി, മൂരി എന്നീ വിളിപേരുകളുള്ള നിശാന്തിനെ (30) യാണ് പീച്ചി സ്റ്റേഷന്‍ ഫൗസ് ഓഫീസര്‍ ബിബിന്‍ ബി. നായര്‍ പിടികൂടിയത്.
കഴിഞ്ഞ 22-ാം തീയതി പട്ടിക്കാട് പീച്ചി റോഡിലുള്ള പീച്ചീസ് ഹോസ്പിറ്റലില്‍വച്ച് പീച്ചി സ്വദേശിനിയുടെ കഴുത്തില്‍ കയറിപ്പിടിച്ച് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പീച്ചി സ്വദേശിയായ യുവാവിനെ നിശാന്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു.
മര്‍ദനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് പീച്ചീസ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയ യുവാവിനെ ആശുപത്രിയില്‍ കയറി നിശാന്ത് ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവാവിന്റെ ഭാര്യയെ ഇയാള്‍ കഴുത്തില്‍ കയറി പിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ഒല്ലൂര്‍ എ സി പി പി എസ് സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നിശാന്തിനെ തൃശൂരില്‍വച്ച് പിടികൂടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

