Asianet News MalayalamAsianet News Malayalam

തമിഴ്നാട് കൊച്ചുമകൾക്ക് പലഹാരം വാങ്ങാനെത്തിയ ആളെ വെട്ടിക്കൊന്നു, പ്രതികളെത്തിയത് രാജാക്കാട്ടെ ജീപ്പിൽ

തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ കൊച്ചു മക്കൾക്ക് പലഹാരം വാങ്ങാൻ പോയ മുത്തച്ഛനെ പട്ടാപ്പകൽ നടു റോഡിൽ വെട്ടിക്കൊന്നു

Tamil Nadu  man who came to buy sweets for his granddaughter was hacked to death
Author
Idukki, First Published Jul 30, 2022, 7:44 PM IST

ചെന്നൈ: തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ കൊച്ചു മക്കൾക്ക് പലഹാരം വാങ്ങാൻ പോയ മുത്തച്ഛനെ പട്ടാപ്പകൽ നടു റോഡിൽ വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം കേരള രജിസട്രേഷനിലുള്ള വാഹനത്തിൽ രക്ഷപ്പെട്ടവർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതാക്കി. ബോഡിനായ്ക്കന്നൂർ സ്വദേശിയും വിമുക്ത ഭടനുമായ രാധാകൃഷ്ണനെയാണ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത് പകൽ പതിനൊന്നരക്കാണ് കൊടും ക്രൂരത നടന്നത്. 

സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം ബോഡിനായ്ക്കന്നൂരിൽ രാധ ലോഡ്ജ് എന്ന പേരിൽ സ്ഥാപനം  നടത്തി വരികയായിരുന്നു. രാവിലെ വീട്ടിൽ നിന്നു കൊച്ചുമക്കൾക്ക് പലഹാര വാങ്ങാനായി ഇദ്ദേഹം ബൈക്കിൽ ടൗണിലെത്തി. സാധനങ്ങൾ വാങ്ങി മടങ്ങിവരവേ പോസ്റ്റ് ഓഫീസിനു മുന്നിൽ വച്ച് അഞ്ചംഗ സംഘം വാഹനം തടഞ്ഞു നിർത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

Read more:  പതിനെട്ടുകാരിയായ നവവധു ഭര്‍ത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കൊലക്ക് ശേഷം ഇവർ കേരള രജിസ്ട്രേഷനിലുള്ള ജീപ്പിൽ രക്ഷപെട്ടു. തലക്കും കഴുത്തിനുമടക്കം വെട്ടേറ്റ രാധാകൃഷ്ണൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. ക്വട്ടേഷൻ സഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് സശയിക്കുന്നത്. കൊലനടത്തിയവർ രക്ഷപെട്ട ജീപ്പ് രാജാക്കാട് സ്വദേശിയായ ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

Read more: 'ഒരു കയ്യബദ്ധം!' 'വണ്ടിയിൽ പെട്രോളില്ലെങ്കിൽ പിഴ!', വിശദീകരണവുമായി കേരള പൊലീസും

ജീപ്പ് മകൻ ഇന്നലെ രാവിലെ വീട്ടിൽ നിന്നു കൊണ്ടു പോയതാണെന്നും തിരികെ എത്തിയിട്ടില്ലെന്നുമാണ് ഇവർ പോലീസിനോടു പറഞ്ഞത്. സൈന്യത്തിൽ ചേ‍ർക്കാമെന്ന് വാഗ്ദാനം നൽകി ചിലരിൽ നിന്ന് രാധാകൃഷ്ണൻ പണം വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി മൂന്നു പ്രത്യേക സംഘത്തെ തേനി ജില്ലാ പോലീസ് മേധാവി നിയോഗിച്ചു. സി സി ടി വി ദൃശ്യങ്ങളുടെയും സൈബർ സെല്ലിൻറെയും സഹായത്തോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios