തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം അതിര്‍ത്തി പ്രദേശത്തെ ഊരമ്പിന് സമീപം വീട് വാടകയ്ക്ക് എടുത്താണ് കള്ള് നിര്‍മ്മാണം നടത്തി വന്നിരുന്നതെന്ന് എക്‌സൈസ്.

തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഊരമ്പില്‍ വ്യാജ കള്ള് നിര്‍മ്മാണ കേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി ശങ്കരന്‍കോവില്‍ അയ്യനാര്‍ കോവില്‍ തെരുവില്‍ രാമര്‍ (53) ആണ് നെയ്യാറ്റിന്‍കര എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. 

തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങള്‍, ഇരുചക്ര വാഹനങ്ങളില്‍ തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വ്യാജ കള്ള് വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം അതിര്‍ത്തി പ്രദേശത്തെ ഊരമ്പിന് സമീപം വീട് വാടകയ്ക്ക് എടുത്താണ് കള്ള് നിര്‍മ്മാണം നടത്തി വന്നിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു. ഈ സംഘത്തെ ഒരാഴ്ചയോളം നിരീക്ഷിച്ച് വില്‍പ്പന നടത്തുന്നത് വ്യാജമായി നിര്‍മ്മിക്കുന്ന കള്ളാണെന്ന് ഉറപ്പു വരുത്തിയ ശേഷമായിരുന്നു കഴിഞ്ഞദിവസം വൈകിട്ട് പരിശോധന നടത്തിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

പിടിയിലായ രാമര്‍ കളള് വില്‍പ്പനയ്ക്ക് പോകുവാനായി ഇറങ്ങിയപ്പോഴാണ് പിടിയിലായത്. മറ്റുള്ളവര്‍ എക്‌സൈസ് സംഘം എത്തുന്നതിനു തൊട്ടു മുന്‍പ് പുറത്തേക്ക് പോയിരുന്നു. പരിശോധനയില്‍ 60 ലിറ്റര്‍ വ്യാജ കള്ള്, 45 ലിറ്റര്‍ വ്യാജ അക്കാനി, കള്ളിന് നിറം നല്‍കുന്ന രാസവസ്തു, രണ്ടു കിലോ സാക്കറിന്‍ എന്നിവ പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു. 

90 പവന്‍ കവര്‍ന്ന ശേഷം മലയാളി മുങ്ങിയത് പഞ്ചാബിലെ ഭാര്യവീട്ടിലേക്ക്; പൊക്കി തമിഴ്‌നാട് പൊലീസ്

YouTube video player