താനൂരിലെ ട്രാൻജെൻഡറുടെ മരണത്തിൽ സുഹൃത്തിനെതിരെ അന്വേഷണം

മലപ്പുറം: താനൂരിൽ ട്രാൻസ്‌ജൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സുഹൃത്തിലേക്ക് അന്വേഷണം. താനൂർ സ്വദേശിയായ സുഹൃത്തിനെതിരെ മരിച്ച കമീല പോസ്റ്റ്‌ ഇട്ടിരുന്നു. മരണത്തിനു ഉത്തരവാദി സുഹൃത്ത് എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പോസ്റ്റ്‌. കമീലയുടെ വീഡിയോ സന്ദേശം ആധാരമാക്കിയും അന്വേഷണം നടക്കുന്നുണ്ട്. വടകര സ്വദേശിയായ കമീല കുറച്ചു നാളായി തിരൂരിൽ ആണ് താമസിച്ചിരുന്നത്. സുഹൃത്തിന്റെ താനൂരിലെ വീട്ടുപറമ്പിലാണ് കമീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

YouTube video player