നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്  പിന്നാലെ ഒളിവിൽ പോയ ആലപ്പുഴ കളർകോട് സ്കൂളിലെ അധ്യാപകനും പിടിയിലായി. 

ആലപ്പുഴ: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെ ഒളിവിൽ പോയ ആലപ്പുഴ കളർകോട് സ്കൂളിലെ അധ്യാപകൻ പിടിയിലായി. കന്യാകുമാരിയില് നിന്നാണ് അധ്യാപകന്‍ സജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇതിനു മുമ്പും ഇത്തരം കേസുകളിൽ നടപടി നേരിട്ടയാണ് ഇയാളെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ യുപി സ്കൂൾ വിദ്യാർത്ഥിനി മതാപിതാക്കളോട് പരാതി പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തു വന്നത്. രണ്ടാഴ്ച മുന്പായിരുന്നു പരാതി ഉയർന്നത്. തൊട്ടുപിന്നാലെ അധ്യപകനായ സജിത്ത് ഒളിവില്‍ പോയി. എന്നാല്‍ പൊലീസിനെ വിവരം അറിയിക്കാതെ വിവരം മറച്ചുവെക്കാനാണ് സ്കൂള് ഹെഡ്മിസ്ട്ര്സ് ശ്രമിച്ചത്. ഇതിനിടെ കൂടുതല്‍ കുട്ടികള്‍ അധ്യാപകനെതിരെ സമാന പരാതിയുമായി മുന്നോട്ട് വന്നു. ഇതോടെ രക്ഷാകര്‍ത്താക്കള്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. 

ഒടുവില്‍നാല് ദിവസം മുന്പ് ഒരു രക്ഷകര്‍ത്താവ് നല്കിയ പരാതിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റര് ചെയ്യുന്നത്. ഇതിന് ശേഷമാണ് അധികൃതർ അധ്യപകനെ സസ്പെന്ഡ് ചെയ്യുന്നതും. കന്യാകുമാരിയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട സജിത്തിനെ അവിടുത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പോക്സോ കേസിലും ഉള്‍പ്പെട്ട വ്യക്തിയാണെന്ന് അറിഞ്ഞതോടെ ആലപ്പുഴ പൊലീസിനെ വിവരം അറിയിച്ചു.

അധ്യാപകനെതിരെ കൂടുതൽ വിദ്യാർത്ഥികൾ രംഗത്തു വന്നിട്ടുണ്ട്. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം എന്നാണ് രക്ഷകര്‍ത്താകളുടെ ആവശ്യം. മുമ്പും ഇത്തരം കേസുകളിൽ നടപടി നേരിട്ടയാണ് ഇയാളെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Read more: പതിനൊന്നുകാരന് പീഡനം, ഭീഷണിപ്പെടുത്തല്‍; മദ്രസാ അധ്യാപകന്‍ പോക്സോ കേസില്‍ പിടിയിലായി

അതേസമയം, പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ പതിനേഴു കാരനായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയറു വേദനയെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണി ആണെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് ആറന്മുള പൊലീസ് കേസെടുത്തത്.