കഞ്ചാവിന് അടിമപ്പെട്ടിരുന്ന മകന്‍ പണത്തിനായി നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് അമ്മ മകനെ കെട്ടിയിട്ട് മുളകുപൊടി പ്രയോഗം നടത്തിയത്. 

ഹൈദരാബാദ്: കഞ്ചാവിന് അടിമപ്പെട്ട മകന്‍റെ കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ. തെലങ്കാനയിലെ സൂര്യപ്പേട്ട് ജില്ലയിലാണ് അമ്മ മകനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ചത്. കഞ്ചാവിന് അടിമപ്പെട്ടിരുന്ന മകന്‍ പണത്തിനായി നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് അമ്മ മകനെ കെട്ടിയിട്ട് മുളകുപൊടി പ്രയോഗം നടത്തിയത്. മളകുപൊടി തേക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിട്ടുണ്ട്.

കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്ത്രീ മകന്റെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷം മുളക് തേക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ അമ്മ ചെയ്തകാര്യം ശരിയാണെന്ന് അഭിപ്രായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അതേ സമയം മുളകുപൊടി പ്രയോഗം വളരെ ക്രൂരമായി പോയെന്നും നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്. മകന്‍ തെറ്റ് ചെയ്തെങ്കില്‍ അത് പൊലീസില്‍ അറിയിക്കുകയാണ് വേണ്ടതെന്നാണ് നിരവധി പേര്‍ പ്രതികരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ക്രൂരമായാണ് അമ്മ പെരുമാറിയതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണം വരുന്നുണ്ട്.