പൂജാരി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഭോപ്പാല്‍: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരിയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. മധ്യപ്രദേശിലെ ഉജ്ജൈനിലെ മഹാകാല്‍ ക്ഷേത്രത്തിലെ മാനേജ്‍മെന്‍റിന്‍റേതാണ് നടപടി. പൂജാരി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ക്ഷേത്രത്തിലെ മുതിര്‍ന്ന പൂജാരിമാര്‍ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് പൂജാരി ഹേമന്ദ് ദുബ്ബേയുടെ വാദം. നിരവധി ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഹേമന്ദിന് ആര്‍എസ്എസും, ബിജെപിയും എബിവിപിയുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
