പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ.
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. ചളവറകയിലിയാട് സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച
ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്ര ഭണ്ഡാരമാണ് പ്രതി കുത്തി തുറന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

