തിരുവനന്തപുരം പൂവാറിൽ  28ാം തീയതി പുലർച്ചെ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ട് പോയി ഇവർ  പീഡിപ്പിക്കുകയായിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ 3 പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശികളായ ആദർശ്, അഖിൽ, അനുരാഗ് എന്നിവരാണ് പൂവാർ പോലീസിന്റെ പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം പൂവാറിൽ 28ാം തീയതി പുലർച്ചെ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ട് പോയി ഇവർ പീഡിപ്പിക്കുകയായിരുന്നു. ഇവരിൽ ആദർശ് കുട്ടിക്ക് വളരെ അടുത്ത് പരിചയമുള്ള വ്യക്തിയാണ്. പൂവാറിൽ വെച്ച് ഈ കുട്ടിയെ ആദർശ് കാണുകയും കാറിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്നേ ദിവസം കുട്ടിയുടെ പിറന്നാളായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിക്ക് പിറന്നാൾ സമ്മാനം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ആദർശ് കുട്ടിയെ കാറിനുള്ളിൽ കയറ്റിയത്. അതിന് ശേഷം ഇവർ മൂവരും ചേർന്ന് കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ ദേഹാസ്വാസ്ഥ്യം മാതാപിതാക്കളാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് ഇവർ തന്നെ പൂവാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.