ലൈംഗികബന്ധത്തിന് തടസ്സമാണെന്നറിഞ്ഞ് കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
ബേണ്‍വുഡ്(ഇംഗ്ലണ്ട്): രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ലൈംഗികബന്ധത്തിന് തടസ്സമാണെന്നറിഞ്ഞ് കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
2014 ഏപ്രിലിലാണ് ടെയ്‌ലര്‍ മോര്‍ഗന്‍ എന്ന കുഞ്ഞ് മരിച്ചത്. മരണസമയത്ത് കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. തുടര്‍ന്നാണ് മാതാപിതാക്കളായ എമ്മാ കോള്‍, ലൂക്ക് മോര്‍ഗന്‍ എന്നിവരിലേക്ക് അന്വേഷണം തിരിഞ്ഞത്. അന്ന് എമ്മയ്‌ക്ക് പതിനെട്ടും ലൂക്കിന് ഇരിപത്തിരണ്ടും വയസ്സായിരുന്നു പ്രായം.
ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഞ്ഞുണര്‍ന്ന് കരഞ്ഞപ്പോള്‍ ഇരുവരും കൂടി തലയിണ കുഞ്ഞിന്റെ മേല്‍ അമര്‍ത്തുകയായിരുന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ഇവര്‍ മദ്യലഹരിയിലായിരുന്നു.
ജൂണ്‍ 21നാണ് കേസില്‍ വിധി പറയുക.
