തലസ്ഥാനത്തെ പ്രധാന കള്ളൻ പിടിയിൽ. പിടിയിലായത് പൊലീസിനെ കബളിപ്പിച്ച മുങ്ങി നടന്ന കുപ്രസിദ്ധ മോഷ്ടാവ്.  നിരവധി മോഷണക്കേസുകളിലെ പ്രതി വാമനപുരം പ്രസാദാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്.  

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന കള്ളൻ പിടിയിൽ. പിടിയിലായത് പൊലീസിനെ കബളിപ്പിച്ച മുങ്ങി നടന്ന കുപ്രസിദ്ധ മോഷ്ടാവ്. നിരവധി മോഷണക്കേസുകളിലെ പ്രതി വാമനപുരം പ്രസാദാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. വലിയതുറ പൊലീസാണ് പ്രസാദിനെ പിടികൂടിയത്. പത്ത് കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച പ്രസാദ് കുടുങ്ങുന്നത് വലിയതുറ ഓൾ സെയ്ന്‍റ്സ് ഭാഗത്തെ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ. 

നെടുമങ്ങാട് വാമനപുരം അമ്പലമുക്ക് സ്വദേശിയാണ് പ്രസാദ്. 1993 മുതൽ തിരുവനന്തപുരം ജില്ലയിലെ വിവിധ മോഷണക്കേസുകളിലെ പ്രതി. മോഷണം തൊഴിലാക്കിയ വിരുതൻ. വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് പതിവ്. മോഷണമുതൽ വിറ്റ് കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കും. മോഷണക്കുറ്റം മാത്രം ആയതിനാൽ എളുപ്പത്തിൽ ജാമ്യത്തിലിറങ്ങും. പിന്നെയും കക്കും. ഇതാണ് പ്രസാദിന്‍റെ രീതി. ഒരു തവണ മോഷണം നടത്തിയാൽ പിന്നെ അവിടെ നിൽക്കില്ല. മറ്റൊരു സ്ഥലത്ത് ഒളിത്താവളമൊരുക്കി കഴിയും. കയ്യിലെ പണം തീരുമ്പോൾ വീണ്ടും മോഷണത്തിനിറങ്ങും. 

അങ്ങനെ മോഷണം പതിവാക്കിയ തിരുവനന്തപരും ജില്ലയുടെ ഉറക്കം കെടുത്തിയ പ്രതിയാണ് പിടിയിലായത്. സമീപകാലത്ത് ജയിലിൽ നിന്നിറങ്ങിയ പ്രതി ജില്ലയിലെ പല സ്റ്റേഷൻ പരിധികളിലും മോഷണം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയിൽ നിന്ന് മോഷണ മുതലും പിടികൂടിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കൂടുതൽ മോഷണക്കേസുകൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

തിരുവനന്തപും സിറ്റി ഡിസിപി അങ്കിത് അശോകന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ശംഖുംമുഖം അസിസ്റ്റന്‍റ് കമ്മീഷണർ ഡി.കെ.പൃത്ഥ്വരാജിന്‍റെ നേതൃത്വത്തിൽ വലിയതുറ ഇൻസ്പെക്ടർ എസ്ച്ച്ഒ ടി സതികുമാ‍ർ, അഭിലാഷ് എം, അലീന സൈറസ് എന്നിവരുൾപ്പെട്ട സംഘമാണ് അന്പലംമുക്ക് പൂവണത്തുമൂട് സ്കൂളിന് സമീപം കൊച്ചുകുന്നിൽ പുത്തൻവീട്ടിൽ സ്വദേശിയാണ് പ്രസാദ്.

കോഴിക്കോട് തൊണ്ടയാട് വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട സംഭവം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്: തൊണ്ടയാട് ഉപേക്ഷിക്കപ്പെട്ട നിലിയില്‍ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷിക്കും. പൂനെയിലും വിദേശത്തും നിർമ്മിച്ച വെടിയുണ്ടകളുടെ കൂടുതൽ വിശദാംശങ്ങളറിയാൻ ബാലിസ്റ്റിക് പരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചു.

തൊണ്ടയാട്ടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ കോഴിക്കോട് എ.ആർ ക്യാംപിലെ ഫയറിംഗ് വിദഗ്ധർ പരിശോധിച്ചു. വെടിയുണ്ടകൾ മോഷ്ടിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. പൂനെയിലെ ആയുധ ഫാക്ടറിലും ഇംഗ്ലണ്ടിലും നിർമ്മിച്ചവയെന്ന് കണ്ടെത്തിയങ്കിലും ഇവയുടെ കാലപ്പഴക്കം, വിതരണം ചെയ്തയിടങ്ങൾ എന്നിവ കൃത്യമായി കണ്ടെത്താനാണ് ബാലിസ്റ്റിക് പരിശോധന .ഇതിനായി വെടിയുണ്ടകൾ തിരുവനന്തപുരത്തേക്കയക്കും.

ലൈസൻസുളള വ്യക്തികൾക്ക് ഇവ വാങ്ങാമെങ്കിലും ഇത്രയധികം എങ്ങിനെയെത്തിയെന്നതാണ് ദുരൂഹതയുയർത്തുന്നത്. വെടിയുണ്ടകൾ കണ്ടെത്തിയയിടം ജനവാസകേന്ദ്രമായതിനാൽ പരിശീലനം നടത്താന്‍ സാധ്യമല്ലെന്നാണ് ജില്ല ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. വെടിയുണ്ടകൾ കണ്ടെത്തിയ പ്രദേശം ബിജെപി നേതാക്കൾ സന്ദർശിച്ചു. സംഭവത്തിന് പുറകിൽ തീവ്രവാദ ബന്ധമുളളവരുണ്ടോയെന്ന് സംശയിക്കുന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിജെപി ആവശ്യുപ്പെട്ടു. 

പൊലീസുകാരുടെ കൈവശമുളള റൈഫിളുകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന 0.22 ഇനത്തിൽപ്പെട്ട 266 വെടിയുണ്ടകളാണ് തൊണ്ടയാട്ടെ പറമ്പിൽ നിന്ന് കണ്ടെടുത്തത്. പരിശീലനത്തിനുപയോഗിക്കുന്ന ടാർഗറ്റും കണ്ടെത്തിയിരുന്നു. സമീപത്തെങ്ങും ഫയറിംഗ് പരിശീലനത്തിനുളള കേന്ദ്രമില്ലെന്നിരിക്കെ, ഇത്രയും വെടിയുണ്ടകൾ കണ്ടെത്തിയത് ദുരൂഹമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ.