ചെന്നൈ: ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ വീട്ടമ്മയായ യുവതിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ മോഷ്ടാവയ യുവാവ് പിടിയില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ  അമിഞ്ചിക്കരൈ സ്വദേശി രാമകൃഷ്ണനെ(22)യാണ് തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ബുധനാഴ്ച രാത്രി വൈകിയാണ് യുവാവ് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ മോഷണത്തിനായി എത്തിയത്. ടെറസ് വഴി അകത്ത് കടക്കവേ വീട്ടമ്മയായ യുവതി ടെറസില്‍ ഉറങ്ങുന്നത്  ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി യുവാവ് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞെട്ടിയുണര്‍ന്ന യുവതി ബഹളംവെച്ചതോടെ വീട്ടുകാര്‍ ഓടിയെത്തി. ഇതോടെ  യുവാവ് ഓടിരക്ഷട്ടു. 

രാത്രി തന്നെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.അണ്ണാനഗര്‍ മേഖലയിലടക്കം നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്  രാമകൃഷ്ണനെന്ന് പൊപോലീസ് പറഞ്ഞു. പകല്‍ പാല്‍ വിതരണ ജോലിചെയ്യുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ മോഷണം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.