പത്തനംതിട്ട റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ ബിനു തോമസാണ് (31) രാത്രികാല വാഹന പരിശോധനക്കിടെ ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.
ചെങ്ങന്നൂർ: മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കവേ മോഷ്ടാവ് പൊലീസിന്റെ പിടിയില്‍. പത്തനംതിട്ട റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ ബിനു തോമസാണ് (31) രാത്രികാല വാഹന പരിശോധനക്കിടെ ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് ചെങ്ങന്നൂർ അങ്ങാടിക്കൽ ചെറുകര മോടിയിൽ വീട്ടിൽ പ്രശാന്തിന്റെ കെ. എൽ 03- പി. 4573 -ാം നമ്പർ ഹീറോ ഹോണ്ടാ പാഷൻ ബൈക്ക് ബിനു തോമസ് മോഷ്ടിച്ചത്. വാര്യാപുരം ഭാഗത്ത് നിന്നും ഇയാള്‍ മോഷ്ടിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു.
പെണ്‍ സുഹൃത്തിന് സന്ദേശം അയച്ചത് ചോദ്യം ചെയ്ത് വടിവാള് കൊണ്ട് ആക്രമണം; 4 പേർ പിടിയിൽ
കൊച്ചി: പെണ്‍ സുഹൃത്തിന് സന്ദേശം അയച്ചത് ചോദ്യം ചെയ്ത് വടിവാള് കൊണ്ട് യുവാവിനെ ആക്രമിച്ച കേസില്‍ നാല് പേരെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പടെ നാല് പേരാണ് വടിവാള് കൊണ്ട് യുവാവിനെ ആക്രമിച്ചത്. പട്ടിമറ്റം ഡബിൾ പാലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. പെണ്‍ സുഹൃത്തിന് സന്ദേശമയച്ചതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കാൻ ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം യുവാവിനും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു.
സംഭവത്തിൽ ഒരാൾക്ക് പരിക്കറ്റു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ വിവിധയിടങ്ങളിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാറമ്പിള്ളി പള്ളിക്കവല മുണ്ടയ്ക്കൽ വീട്ടിൽ മുഹമ്മദ് നാസിം (21), തണ്ടേക്കാട് പൂവത്തിങ്കൽ വീട്ടിൽ മുഹമ്മദ് റാഫി (21), പോഞ്ഞാശേരി കാട്ടോളിപ്പറമ്പിൽ മുഹമ്മദ് യാസിൻ (20) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
സിഐ വി.പി സുധീഷ് , എസ്.ഐ ഏ.എൽ അഭിലാഷ്, എ.എസ്.ഐ നൗഷാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി .എ അഫ്സൽ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. എ സുബീർ, അനിൽകുമാർ , മിഥുൻ മോഹൻ , എം.ആർ രാജേഷ്, പി.കെ ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാന്റ് ചെയ്തു.
കൂടുതല്‍ വായനയ്ക്ക്: വിദ്യാര്‍ത്ഥിനികള്‍ സര്‍വകലാശാലയ്ക്ക് പുറത്ത് ബുര്‍ഖ ഊരി; ചാട്ടവാറിനടിച്ച് താലിബാനികള്‍
