യുവതിക്കു അയൽവാസിയുടെ ക്രൂരമർദ്ദനം. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ്  യുവതിയെ വീട്ടിൽ കയറി മർദിച്ചത്. 

തിരുവനന്തപുരം: യുവതിക്കു അയൽവാസിയുടെ ക്രൂരമർദ്ദനം. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് യുവതിയെ വീട്ടിൽ കയറി മർദിച്ചത്. സംഭവത്തിന്റെ സ.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൂന്തുറ സ്വദേശിയായ ആമിനയ്ക്കാണ് മർദ്ദനമേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അയൽവാസികളായ സുധീർ, നൗഷാദ് എന്നിവരാണ് മർദ്ദിച്ചതെന്ന മൊഴിയിൽ ഇവർക്കെതിരെ പൂന്തുറ പൊലീസ് കേസെടുത്തു. യുവതിയെ മതിലിനോട് ചേർത്ത് മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.