എറണാകുളം: കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ ആസാദ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തൊടപുഴ സ്വദേശി ജിനു ബേബിയാണ് പിടിയിലായത്. 

സൈബർ ഡോമിന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്. പിടിയിലായ ജിനു ബേബി നിരവധി അശ്ലീല വാട്ട്സ് ആപ്പ് ഗ്രൂപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിൽ അംഗമാണ്. 

ജിനുവിന്റെ മൊബൈൽ ഫോണിൽ ആറ് മുതൽ 15 വയസ്സ് വരെ മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികമായി പഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകളും 1000-ഓളം മറ്റ്‌ അശ്ലീല വീഡിയോകളും കണ്ടെടുത്തു.

മദ്യക്കുപ്പി കൊണ്ട് പൊലീസുകാരന്‍റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു; ദുബൈയില്‍ ഒമ്പത് വിദേശികള്‍ അറസ്റ...

വന്‍ കവര്‍ച്ച നടത്തി രാജ്യം വിടാന്‍ ശ്രമിച്ചു; പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി ദുബൈ പൊലീസ്...