കൊച്ചി: മയക്കുമരുന്നുമായി മൂന്ന് പേർ എറണാകുളത്ത് പിടിയിലായി. 45 എൽ എസ് ഡി സ്റ്റാമ്പുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. പിടിയിലായവരിൽ ഒരാൾ വി്യാർത്ഥിയാണ്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫാരിസ് (21), ജുനൈസ് (19), കോഴിക്കോട് സ്വദേശി അമൽദേവ് (20) എന്നിവരാണ് അറസ്റ്റിലായത്. ഒരു ലക്ഷം രൂപയിലേറെ വില വരുന്നതാണ് ഇവരിൽ നിന്ന് പിടികൂടിയ മയക്കുമരുന്നുകൾ.