ദില്ലി: 30 കാരിയെ ആശുപത്രിയിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മൂന്ന് പേര്‍ ചേര്‍ന്ന് ദില്ലിയിലെ ബാബാ സാഹേബ് ഭീം റാവു അംഹേദ്കര്‍ ആശുപത്രിയില്‍ വച്ചാണ് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തത്. 

ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മുന്‍ സുരക്ഷാ ജീവനക്കാരും ചേര്‍ന്നായിരുന്നു ആക്രമണം. ഒക്ടോബര്‍ 30ന് അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബന്ധുവിനെ കാണാന്‍ എത്തിയതായിരുന്നു ഇവര്‍. തന്നെ ബലമായി കയറിപ്പിടിച്ച ഇവര്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് സ്ത്രീ പരാതിയില്‍ വ്യക്തമാക്കുന്നു. 

സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. 22 കാരനായ മനീഷ്, 24കാരനായ തിവാരി, 33 കാരനായ കന്‍വാര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.