ആന്ധ്രാപ്രദേശില്‍ നിന്നു കൊണ്ടു വന്ന കഞ്ചാവാണ് വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ വച്ച് എക്‌സൈസ് പിടികൂടിയത്.

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി ഹക്കിമാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശില്‍ നിന്നു കൊണ്ടു വന്ന കഞ്ചാവാണ് വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ വച്ച് എക്‌സൈസ് പിടികൂടിയത്. എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡും, മലപ്പുറം ജില്ലാ സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാര്‍ വി.ആര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് അബ്ദുല്‍ സലീം, മുകേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എസ്.ജി സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, പി സുബിന്‍, പ്രഭാകരന്‍ പള്ളത്ത് ഡ്രൈവര്‍മാരായ നിസാര്‍, രാജീവ് എന്നിവര്‍ പങ്കെടുത്തു.

അതേസമയം, ആലപ്പുഴ വഴിച്ചേരിയില്‍ മൂന്നു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസ് പ്രതികളായ അമ്പലപ്പുഴ പാതിരാപ്പള്ളി സ്വദേശി 25 വയസുള്ള പാണ്ടി എന്ന് വിളിക്കുന്ന അരുണ്‍ ജോസഫ്, മുല്ലക്കല്‍ സ്വദേശി 26 വയസ്സുള്ള ചിന്നു കുട്ടന്‍ എന്ന് വിളിക്കുന്ന ഷിജോ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. 

കര്‍ണാടക മദ്യം കടത്താന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സ്വിഫ്റ്റ് കാറില്‍ കൊണ്ടുവന്ന 172.8 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തതായി എക്സൈസ്. എക്സൈസ് ചെക്ക്‌പോസ്റ്റില്‍ 960 ടെട്രാ പാക്കറ്റുകളിലായാണ് മദ്യം പിടിച്ചെടുത്തത്. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പെരിയ സ്വദേശി ദാമോദരന്‍, തെക്കില്‍ സ്വദേശി മനോമോഹന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍ റിനോഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസറായ സുരേഷ് ബാബു കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഇജ്ജാസ് പി പി, മഞ്ജുനാഥന്‍ വി, അഖിലേഷ് എം എം, ഡ്രൈവര്‍ സത്യന്‍ കെ ഇ എന്നിവരും പങ്കെടുത്തു.

'ബാങ്ക് അക്കൗണ്ടിന് 3,000 പ്രതിഫലം'; വൻ കുരുക്കിൽ വിദ്യാർഥികൾ

YouTube video player