പിടിയിലായ ഷമീര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകളിലെ പ്രതിയാണ് എന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.

കൊച്ചി: മാരകായുധം ഉപയോഗിച്ച് റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ പിടിയില്‍. ആലുവ ഗ്യാരേജ് പൊയ്യക്കര ഹൗസില്‍ ഷമീര്‍ (22), തമ്മനം നഹാസ് (25), ആലുവ ലാറ റെസിഡന്‍സി പുത്തന്‍വീട്ടില്‍ അജാസ് (27) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. 

കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ റോഡിലാണ് മൂവരും മാരകായുധം ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാറില്‍ എത്തിയ മൂവരും അക്രമാസക്തരാകുകയും അതുവഴി പോയ യാത്രക്കാരെ ഭീഷണിപ്പെടുത്തി കൈയില്‍ കരുതിയിരുന്ന വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. 
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പാലാരിവട്ടം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് മൂവരെയും പിടികൂടിയത്. പിടിയിലായ ഷമീര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകളിലെ പ്രതിയാണ് എന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി പണം കവർന്നു; യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ