ഇഞ്ചിവിള പറയരുവിള വീട്ടിൽ റെജി (27), അരുവാൻ കോട് കാട്ടാൻകുളങ്ങര തോട്ടത്തിൽ വീട്ടിൽ റിജു (39), ഇഞ്ചിവിള മടുത്തു വിള പുത്തൻവീട്ടിൽ വിപിൻ (27) എന്നിവരെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കയ്യേറ്റത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഇഞ്ചിവിള പറയരുവിള വീട്ടിൽ റെജി (27), അരുവാൻ കോട് കാട്ടാൻകുളങ്ങര തോട്ടത്തിൽ വീട്ടിൽ റിജു (39), ഇഞ്ചിവിള മടുത്തു വിള പുത്തൻവീട്ടിൽ വിപിൻ (27) എന്നിവരെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ഇഞ്ചിവിള സ്വദേശി രഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. നാല്പത് വയസ്സായിരുന്നു. രഞ്ജിത്തിന് വീടിന് സമീപത്തെ വിവാഹസത്കാരത്തിന് ശേഷം നാലംഗ സംഘം മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ വിപിനെന്നയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.