ജയ്പൂര്‍: യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരന്മാര്‍ ഉള്‍പ്പെടേ ഏഴു പേര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ ജലവാര്‍ ജില്ലയിലാണ് സംഭവം. ബനേ സിംഗ്, ഘനശ്യാം, ദിവാന്‍, മഞ്ചി ലാല്‍, ദുര്‍ഗാലാല്‍, പപ്പു, മാജിലാല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഇവരില്‍ ബനേ സിംഗ്, ഘനശ്യാം, ദിവാന്‍ എന്നിവര്‍ സഹോദരങ്ങളാണ്. കഴിഞ്ഞ മേയ് 12 ന് തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന് 26 കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.