കൽപകഞ്ചേരി: കൽപകഞ്ചേരിയിൽ വിദ്യാർഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിങ്ങലിൽ വർക്ക്‌ഷോപ്പ് നടത്തുന്ന അലനല്ലൂർ സ്വദേശി ശിവദാസൻ (51), രണ്ടത്താണി പോക്കാട്ടിൽ അബ്ദുസമദ് (23), കുറുക്കോളിലെ പൊട്ടച്ചോല സമീർ (35) എന്നിവരെയാണ് കൽപകഞ്ചേരി സിഐ എകെ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ മുതൽ 16 കാരനായ വിദ്യാർഥി നിരവധി പേരുടെ ലൈംഗിക ചൂഷണത്തിന് വിധേയനായി കൊണ്ടിരിക്കുകയായിരുന്നു. വിദ്യാർഥിയെ ആവശ്യക്കാർക്ക് എത്തിക്കുന്ന പ്രധാന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറ‍ഞ്ഞു. മൂന്ന് കേസുകളാണ് പ്രതികൾക്കെതിരെ ചുമതിയിട്ടുള്ളത്. വിദ്യാർഥി ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

സമാന സംഭവത്തിൽ വളാഞ്ചേരി, കാടാമ്പുഴ സ്റ്റേഷനുകളിലും നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളുടെ വീട്ടിലും ജോലിസ്ഥലത്തും ഒഴിഞ്ഞ സ്ഥലങ്ങളിലും വച്ചാണ് പീഡനം നടന്നത്. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി.