രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലും ഈസ്റ്റ് ബുര്‍ദ്‌വാൻ ജില്ലയിലും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ഇന്ന് മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലും ഈസ്റ്റ് ബുര്‍ദ്വാൻ ജില്ലയിലുമാണ് കൊലപാതകങ്ങള്‍ നടന്നത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിൽ രണ്ട് പേര്‍ പെട്രോൾ ബോംബ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈസ്റ്റ് ബുര്‍ദ്വാനിലെ കൊലയ്ക്ക് കാരണം മര്‍ദ്ദനമാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോ‍ര്‍ട്ട് ചെയ്തിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കൊല്ലപ്പെട്ട മൂന്ന് പേരും തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകരാണെന്ന് മന്ത്രിയും നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലാ തൃണമൂൽ കോൺഗ്രസ് പ്രസിഡന്റുമായ ജ്യോതി പ്രിയ മാലിക് പറഞ്ഞു. കൊലപാതകം നടത്തിയ ഗുണ്ടകൾ തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തിയാൽ കണ്ടെത്താനാകുമെന്ന് ബിജെപി നേതാവ് അഹിന്ദ്ര ബോസ് പറഞ്ഞു.