കൊച്ചി: വീട്ടുവളപ്പില്‍ നിന്ന് മൂന്ന് യുവതികള്‍ ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ചതായി വീട്ടുടമയുടെ പരാതി. ചിലവന്നൂര്‍ റോഡിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്ന് മണിക്കാണ് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതികള്‍ മോഷണം നടത്തിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങല്‍ വീട്ടുടമ ബ്രയാന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ബ്രയാന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വഷിച്ചുവരികയാണ്.