Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം, മൂകാംബികയിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ 

കഴിഞ്ഞ നവംബർ 7 ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

thrissur mala native accused arrested from mookambika over rape attempt showing porn video case
Author
First Published Nov 22, 2022, 4:32 PM IST

തൃശൂർ : മാള പുത്തൻചിറയിൽ വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പിണ്ടിയത്ത് സരിത്ത് ചന്ദ്രനെ മൂകാംബികയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ 7 ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച പരാതി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ മാള പൊലീസ് കേസെടുത്തതോടെ പ്രതി സരിത് ചന്ദ്രൻ ഒളിവിൽ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സരിത്തിന്റെ ലൊക്കേഷൻ മനസിലാക്കിയതും അറസ്റ്റ് ചെയ്തതും. 

തെലങ്കാന ഓപ്പറേഷന്‍ ലോട്ടസ്, തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്

Follow Us:
Download App:
  • android
  • ios