Asianet News MalayalamAsianet News Malayalam

'പുലിക്കളി' സംഘത്തിന്റെ നേതാവിനെ വെട്ടിക്കൊന്നു; കൊലപാതകം വാഹനാപകടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ 

വെട്ടേറ്റ ശേഷം റോഡിലൂടെ ഓടിയ അക്ഷയിയെ സംഘം പിന്തുടര്‍ന്ന് വീണ്ടും വെട്ടി. ഗുരുതര പരിക്കേറ്റ അക്ഷയ് ചോര വാര്‍ന്ന് മരിക്കുകയായിരുന്നു.

tiger dance team leader hacked to death joy
Author
First Published Nov 7, 2023, 9:27 PM IST

മംഗളൂരു: കര്‍ണാടകയിലെ പ്രമുഖ പുലിക്കളി സംഘത്തിന്റെ നേതാവിനെ വെട്ടിക്കൊന്നു. ടൈഗേര്‍സ് കല്ലേഗ സംഘത്തിന്റെ നേതാവായ അക്ഷയ് (26) ആണ് തിങ്കളാഴ്ച അര്‍ധരാത്രി കൊല്ലപ്പെട്ടത്. 

തിങ്കള്‍ രാത്രി 11.30നായിരുന്നു സംഭവം. ഒരു സംഘമാളുകള്‍ പുത്തൂരിലെ നെഹ്‌റു നഗറിലേക്ക് വിളിച്ചു വരുത്തിയ ശേഷം അക്ഷയിയെ വാള്‍ കൊണ്ട് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ ശേഷം റോഡിലൂടെ ഓടിയ അക്ഷയിയെ സംഘം പിന്തുടര്‍ന്ന് വീണ്ടും വെട്ടി. ഗുരുതര പരിക്കേറ്റ അക്ഷയ് ചോര വാര്‍ന്ന് മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മനീഷ്, ചേതന്‍ എന്നീ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തെന്ന് പൊലീസ് അറിയിച്ചു. 

തിങ്കള്‍ വൈകുന്നേരം വാഹനങ്ങള്‍ കൂട്ടിമുട്ടിയതുമായി മനീഷിന്റെയും ചേതന്റെയും സംഘവുമായി അക്ഷയിക്ക് വാക്ക് തര്‍ക്കമുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയതെന്ന് കുടുംബം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കൊലപാതകത്തില്‍ രണ്ടുപേര്‍ക്ക് കൂടി പങ്കുണ്ടെന്നും ഇവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലെ പ്രമുഖ പുലിക്കളി സംഘമാണ് ടൈഗേര്‍സ് കല്ലേഗ. ആറ് വര്‍ഷം മുന്‍പാണ് അക്ഷയിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കള്‍ ടൈഗേര്‍സ് കല്ലേഗ രൂപീകരിച്ചത്. റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയരാണ് ടൈഗേര്‍സ് കല്ലേഗ. 

കേരളത്തിന് ഗിന്നസ് റെക്കോർഡ്, 'നേട്ടം ഇക്കാര്യത്തിന്, ചരിത്രത്തിലാദ്യമെന്ന് ഗിന്നസ്' 
 

Follow Us:
Download App:
  • android
  • ios