വയനാട്: 15 ലക്ഷം രൂപയുടെ അനധികൃത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. വയനാട് മുത്തങ്ങ ചെക്പോസ്റ്റിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.  ലോറിയിൽ കടത്താൻ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഷിക്കിൽ, മുഹമ്മദ് റഹീസ് എന്നിവരാണ് പിടിയിലായത്.