എട്ടാം നമ്പർ ഫർണസിലാണ് ചോർച്ച ഉണ്ടായതെന്നും സ്ഥിതി നിയന്ത്രണ വിധേയമായെന്നും പ്ലാന്റ് അധികൃതർ അറിയിച്ചു. ഫർണസിനുള്ളിൽ മർദ്ദം വർദ്ധിച്ചതാണ് വാതക ചോർച്ചയ്ക്ക് കാരണമായതെന്ന് അധികൃതർ കൂട്ടിച്ചേർക്കുന്നു.
ചത്തീസ്ഗണ്ഡ്: ഛത്തീസ്ഗണ്ഡിലെ ദുർഗ് ജില്ലയിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതകപ്ലാന്റിൽ വിഷവാതകം ചോർന്നതിനെ തുടർന്ന് ആറ് തൊഴിലാളികൾ ഗുരുതരാവസ്ഥയിൽ. ഇവരെ ഭിലായിയിലെ ജവഹർലാൽ നെഹ്റു ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിലേക്ക് കൊണ്ടുപോയി. ഇവരുടെ ആരോഗ്യനില അപകടത്തിലാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി.
എട്ടാം നമ്പർ ഫർണസിലാണ് ചോർച്ച ഉണ്ടായതെന്നും സ്ഥിതി നിയന്ത്രണ വിധേയമായെന്നും പ്ലാന്റ് അധികൃതർ അറിയിച്ചു. ഫർണസിനുള്ളിൽ മർദ്ദം വർദ്ധിച്ചതാണ് വാതക ചോർച്ചയ്ക്ക് കാരണമായതെന്ന് അധികൃതർ കൂട്ടിച്ചേർക്കുന്നു. മൂന്നുപേരുടെ അവസ്ഥ അതീവഗുരുതരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അഭിഷേക് ആനന്ദ്, കെ. നാഗരാജ്, ബാലകൃഷ്ണ, സന്തോഷ് കുമാർ, കാളിദാസ് എന്നിവരാണ് ആശുപത്രിയിലുളളത്.
